മെ​ല്‍​ബ​ൺ: ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു മു​മ്പാ​യി മ​ധ്യ​നി​ര ബാ​റ്റ​റാ​യി കെ.​എ​ൽ. രാ​ഹു​ല്‍ ഫോം ​ക​ണ്ടെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്ത്.

ഓ​സ്‌​ട്രേ​ലി​യ എ​യ്ക്ക് എ​തി​രാ​യ ച​തു​ര്‍​ദി​ന ക്രി​ക്ക​റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ നാ​ലു പ​ന്തി​ല്‍ നാ​ലു റ​ണ്‍​സ് മാ​ത്ര​മാ​ണ് രാ​ഹു​ല്‍ എ​ടു​ത്ത​ത്. ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഓ​സ്‌​ട്രേ​ലി​യ എ ​ഇ​ന്ത്യ എ​യെ 57.1 ഓ​വ​റി​ല്‍ 161 റ​ണ്‍​സി​ന് എ​റി​ഞ്ഞി​ട്ടു.


186 പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സും ആ​റു ഫോ​റും അ​ട​ക്കം 80 റ​ണ്‍​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ ധ്രു​വ് ജു​റെ​ലാ​ണ് ഇ​ന്ത്യ എ ​ഇ​ന്നിം​ഗ്‌​സി​ലെ ടോ​പ് സ്‌​കോ​റ​ർ. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​നു ക്രീ​സി​ലെ​ത്തി​യ ഓ​സ്‌​ട്രേ​ലി​യ എ ​ആ​ദ്യ ദി​നം അ​വ​സാ​നി​ച്ച​പ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 53 റ​ണ്‍​സ് നേ​ടി​യി​രു​ന്നു.