കൊ​ച്ചി: കേ​ര​ള സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഖോ ​ഖോ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ കെ​ട്ടു​കെ​ട്ടി​ച്ച് പാ​ല​ക്കാ​ട് പൊ​ന്ന​ണി​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ എ​സ്. മി​ഥു​നും പാ​ല​ക്കാ​ടി​ന്‍റെ യു. ​ദി​ബി​നി​യ​യും മി​ക​ച്ച താ​ര​ങ്ങ​ളാ​യി. ഒ​രു പോ​യ​ന്‍റി​ന്‍റെ മേ​ല്‍​ക്കൈ​യി​ലാ​ണ് പാ​ല​ക്കാ​ടി​ന്‍റെ അ​ട്ടി​മ​റി വി​ജ​യം. ക​ഴി​ഞ്ഞ വ​ര്‍​ഷം പാ​ല​ക്കാ​ട് നാ​ലാം സ്ഥാ​ന​ത്തും തി​രു​വ​ന​ന്ത​പു​രം ഒ​ന്നാ​മ​തു​മാ​യി​രു​ന്നു.


അ​തേ​സ​മ​യം, ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ​രാ​ജ​യ​ത്തി​ന് പ​ക​രം വീ​ട്ടാ​ന്‍ പാ​ല​ക്കാ​ടി​നു സാ​ധി​ച്ചി​ല്ല. സീ​നി​യ​ര്‍ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ ഒ​രു പോ​യ​ന്‍റി​ന്‍റെ മേ​ല്‍​ക്കൈ​യി​ല്‍ പാ​ല​ക്കാ​ടി​നെ തി​രു​വ​ന​ന്ത​പു​രം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഫൈ​ന​ലി​ല്‍ ഇ​രു ടീ​മു​ക​ള്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​യി​രു​ന്നു ജ​യം.