പാ​​രീ​​സ്: 2024 പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​വാ​​ദ​​മാ​​യി​​രു​​ന്നു അ​​ൾ​​ജീ​​രി​​യ​​ൻ ബോ​​ക്സ​​ർ ഇ​​മാ​​നെ ഖ​​ലീ​​ഫി​​ന്‍റെ സ്വ​​ർ​​ണം.

വ​​നി​​ത​​ക​​ളു​​ടെ 66 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മ​​ത്സ​​രി​​ച്ച ഖ​​ലീ​​ഫ് പ്രീ​​ക്വാ​​ർ​​ട്ട​​ർ റൗ​​ണ്ടി​​ൽ ഇ​​റ്റ​​ലി​​യു​​ടെ ഏ​​ഞ്ച​​ല കാ​​രി​​നി​​യെ ഇ​​ടി​​ച്ചോ​​ടി​​ച്ചി​​രു​​ന്നു. മ​​ത്സ​​രം തു​​ട​​ങ്ങി ആ​​ദ്യ സെ​​ക്ക​​ൻ​​ഡി​​ൽ​​ത്ത​​ന്നെ മു​​ഖ​​ത്ത് ഇ​​ടി​​യേ​​റ്റ കാ​​രി​​നി മെ​​ഡി​​ക്ക​​ൽ സ​​ഹാ​​യം തേ​​ടി.

തു​​ട​​ർ​​ന്നു മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്നു പി​ന്മാ​റി. 46 സെ​​ക്ക​​ൻ​​ഡ് മാ​​ത്ര​​മാ​​യി​​രു​​ന്നു റിം​​ഗി​​ൽ കാ​​രി​​നി​​യു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഖ​​ലീ​​ഫ് വ​​നി​​ത​​യ​​ല്ലെ​​ന്ന വാ​​ദം ഇ​​റ്റ​​ലി​​ക്കാ​​ർ മു​​ന്നോ​​ട്ടു​​വ​​ച്ചെ​​ങ്കി​​ലും അ​​തു​​ വി​​ല​​പ്പോ​​യി​​ല്ല. സ്വ​​ർ​​ണ​​ം ​​വ​​രെ ഖ​​ലീ​​ഫ് ഇ​​ടി​​ച്ചു ക​​യ​​റി.


എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ പു​​റ​​ത്തു​​വ​​ന്നി​​രി​​ക്കു​​ന്ന മെ​​ഡി​​ക്ക​​ൽ റി​​പ്പോ​​ർ​​ട്ട് അ​​നു​​സ​​രി​​ച്ച് ഖ​​ലീ​​ഫ് പു​​രു​​ഷ​​നാ​​ണെ​​ന്നു തെ​​ളി​​ഞ്ഞു. ഇ​​തോ​​ടെ ഇ​​ന്ത്യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ് അ​​ട​​ക്ക​​മു​​ള്ള​​വ​​ർ ഖ​​ലീ​​ഫി​​ന്‍റെ ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണം തി​​രി​​കെ വാ​​ങ്ങ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ പോ​​സ്റ്റ് പ​​ങ്കു​​വ​​ച്ചു.