കൊ​​ച്ചി: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ സ​​വി​​ശേ​​ഷ പ​​രി​​ഗ​​ണ​​ന അ​​ർ​​ഹി​​ക്കു​​ന്ന​​വ​​രു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 14 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​രു​​ടെ 100 മീ​​റ്റ​​റി​​ൽ അ​​ഖി​​ൽ​​രാ​​ജും ഗ്രീ​​റ്റി​​യ ബി​​ജു​​വും ജേ​​താ​​ക്ക​​ൾ.

വ​​യ​​നാ​​ട് കാ​​ക്ക​​വ​​യ​​ൽ ജി​​എ​​ച്ച്എ​​സ് എ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​യ അ​​ഖി​​ൽ​​രാ​​ജി​​ന് 40 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ് കാ​​ഴ്ചശ​​ക്തി​​യു​​ള്ള​​ത്. ഗൈ​​ഡ് റ​​ണ്ണ​​ർ എം.​​ജി. അ​​പ്പു​​വി​​ന്‍റെ കൈ​​പി​​ടി​​ച്ച് 15.53 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത് അ​​ഖി​​ൽ​​രാ​​ജ് സു​​വ​​ർ​​ണ നേ​​ട്ട​​ത്തി​​ന് അ​​ർ​​ഹ​​നാ​​യി.

അ​​പ്പു മാ​​ന​​ന്ത​​വാ​​ടി ജിവിഎ​​ച്ച്എ​​സ്​​എ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. അ​​പ്പു​​വി​​ന്‍റെ സ്കൂ​​ളി​​ൽ അ​​ഖി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഇ​​രു​​വ​​രും ഒ​​രു​​മി​​ച്ച് ഓ​​ടാ​​ൻ തു​​ട​​ങ്ങി​​യ​​ത്. ആ​​ദി​​വാ​​സി ഗോ​​ത്ര​​വി​​ഭാ​​ഗ​​ത്തി​​ലെ കാ​​ട്ടു​​നാ​​യ്ക്ക​​രാ​​ണ് അ​​ഖി​​ൽ. അ​​പ്പു പ​​ണി​​യ വി​​ഭാ​​ഗ​​വു​​മാ​​ണ്.

വാ​​ര്യാ​​ട് കു​​ന്ന് സ്വ​​ദേ​​ശി​​ക​​ളാ​​യ രാ​​ജു​​വി​​ന്‍റെ​​യും സു​​ജ​​യു​​ടെ​​യും മ​​ക​​നാ​​ണ് അ​​ഖി​​ൽ. ഈ ​​ഇ​​ന​​ത്തി​​ൽ കോ​​ട്ട​​യ​​ത്തി​​ന്‍റെ കെ.​​ജെ.​ ജ​​സ്റ്റി​​ൻ വെ​​ള്ളി​​യും ആ​​ല​​പ്പു​​ഴ​​യു​​ടെ സ​​ഞ്ജ​​യ് സു​​രേ​​ഷ് വെ​​ങ്ക​​ല​​വും നേ​​ടി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ അണ്ടർ 14 വിഭാഗം 100 മീ​​റ്റ​​റി​​ൽ എ​​റ​​ണാ​​കു​​ള​​ത്തി​​ന്‍റെ ഗ്രീ​​റ്റി​​യ ബി​​ജു സ്വ​​ർ​​ണ​​ത്തി​​ലേ​​ക്ക് ഓ​​ടി​​യെ​​ത്തി​​യ​​ത് ഗൈ​​ഡ് റ​​ണ്ണ​​റും നാ​​ട്ടു​​കാ​​രി​​യു​​മാ​​യ അ​​ഞ്ജ​​ലി ഷി​​ബു​​വി​​ന്‍റെ ക​​രം​​പി​​ടി​​ച്ച്. ഇ​​രു​​വ​​രും അ​​യി​​രൂ​​ർ സെ​​ന്‍റ് തോ​​മ​​സ് സ്കൂ​​ളി​​ലെ എ​​ട്ടാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ്. 17.09 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഗ്രീ​​റ്റി​​യ ഒ​​ന്നാ​​മ​​താ​​യി ഫി​​നി​​ഷ് ചെ​​യ്ത​​ത്.

പെ​​യി​​ന്‍റിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​യ ബി​​ജു​​വി​​ന്‍റെ​​യും മി​​ന​​റ​​ൽ വാ​​ട്ട​​ർ ക​​ന്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​രി​​യാ​​യ റ​​സീ​​ന​​യു​​ടെ​​യും മ​​ക​​ളാ​​ണ് ഗ്രീറ്റി​​യ. വ​​യ​​നാ​​ട്ടി​​ൽ നി​​ന്നു​​ള്ള നൂ​​റ ഫാ​​ത്തി​​മ (19.76 സെ​​ക്ക​​ൻ​​ഡ്) വെ​​ള്ളി​​യും മ​​ല​​പ്പു​​റ​​ത്തി​​ന്‍റെ എം.​​ബി. അ​​യി​​ഷ ന​​ഭാ​​ന (20.12 സെ​​ക്ക​​ൻ​​ഡ്) വെ​​ങ്ക​​ല​​വും നേ​​ടി.


14 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ പാ​ല​ക്കാ​ട് പ​ട്ടാ​മ്പി ജി​എ​ച്ച്എ​സ്എ​സി​ലെ മു​ഹ​മ്മ​ദ് ഉനൈ​സി​നാ​ണ് സ്വ​ർ​ണം. കു​ഴ​ൽ​മ​ന്ദം സി​എ​എ​ച്ച്എ​സ്‌​എ​സി​ലെ മി​ഫ്റാ​ഹ് ആ​യി​രു​ന്നു ഗൈ​ഡ് റ​ണ്ണ​ർ. പെ​ൺ​കു​ട്ടി​ക​ളി​ൽ തി​രു​വാ​ല​ത്തൂ​ർ ജി​എ​ച്ച്എ​സ്എ​സി​ലെ കെ. ​അ​നീ​ഷ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി.

കോ​ട്ടാ​യി ജി​എ​ച്ച്എ​സ്‌​എ​സി​ലെ അ​ഭി​ന​യ​യാ​യി​രു​ന്നു ഗൈ​ഡ് റ​ണ്ണ​ർ.

ആ​​ദ്യ സ്വ​​ർ​​ണം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്

സ​​വി​​ശേ​​ഷ പ​​രി​​ഗ​​ണ​​ന അ​​ർ​​ഹി​​ക്കു​​ന്ന​​വ​​രു​​ടെ വി​​ഭാ​​ഗ​​ത്തി​​ലെ ആ​​ദ്യ സ്വ​​ർ​​ണം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്. 14 വ​​യ​​സി​​ന് മു​​ക​​ളി​​ലു​​ള്ള​​വ​​രു​​ടെ മി​​ക്സ​​ഡ് സ്റ്റാ​​ൻ​​ഡിം​​ഗ് ജം​​പി​​ലാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ർ​​ണം നേ​​ടി​​യ​​ത്. ആ​​റു​​പേ​​ര​​ട​​ങ്ങു​​ന്ന ടീ​​മാ​​യാ​​യി​​രു​​ന്നു മ​​ത്സ​​രം.

പാ​ല​ക്കാ​ട് ചാ​മ്പ്യ​ൻ

സ​വി​ശേ​ഷ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​രു​ടെ അ​ത്‌ല​റ്റി​ക്‌​സി​ൽ പാ​ല​ക്കാ​ട്‌ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. നാ​ലു സ്വ​ർ​ണ​വും മൂ​ന്നു വെ​ള്ളി​യും ഉ​ൾ​പ്പെ​ടെ 38 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കിയാണ് പാ​ല​ക്കാ​ട് ജേ​താ​ക്ക​ളാ​യ​ത്‌.

36 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി തി​രു​വ​ന​ന്ത​പു​രം ര​ണ്ടാ​മ​ത് ഫി​നി​ഷ് ചെ​യ്തു. ര​ണ്ടു സ്വ​ർ​ണം, മൂ​ന്നു വെ​ള്ളി, ഒ​രു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ മെ​ഡ​ൽ നേ​ട്ടം തി​രു​വ​ന​ന്ത​പു​രം സ്വ​ന്ത​മാ​ക്കി. മൂ​ന്ന്‌ സ്വ​ർ​ണ​വും ര​ണ്ട്‌ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി 26 പോ​യി​ന്‍റു​മാ​യി വ​യ​നാ​ട് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.