മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്കു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. ഹോം ​മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷം മും​ബൈ​യി​ൽ മും​ബൈ സി​റ്റി എ​ഫ്സി​ക്കെ​തി​രേ ഇ​റ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സി​നു ര​ക്ഷ​യി​ല്ലാ​യി​രു​ന്നു.

4-2നാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് മും​ബൈ സി​റ്റി​ക്കു മു​ന്നി​ൽ തോ​റ്റ​ത്. 72-ാം മി​നി​റ്റി​ൽ ഖ്വാ​മെ പെ​പ്ര ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡി​ലൂ​ടെ പുറത്തായ​ശേ​ഷ​മാ​യി​രു​ന്നു മും​ബൈ ര​ണ്ടു ഗോ​ൾ നേ​ടി​യ​ത്.

നി​കോ​സ് ക​റേ​ലി​സ് (9’, 55’ പെ​നാ​ൽ​റ്റി) മും​ബൈ​ക്കു​വേ​ണ്ടി ഇ​ര​ട്ട ഗോ​ൾ നേ​ടി. ന​ഥാ​ൻ റോ​ഡ്രി​ഗ​സ് (75’), ചാ​ങ്തെ (90’ പെ​നാ​ൽ​റ്റി) എ​ന്നി​വ​രും മും​ബൈ​ക്കു​വേ​ണ്ടി സ്കോ​ർ ചെ​യ്തു. ജെ​സ്യൂ​സ് ജി​മെ​നെ​സ് (57’ പെ​നാ​ൽ​റ്റി), ഖ്വാ​മെ പെ​പ്ര (71’) എ​ന്നി​വ​രാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗോ​ൾ നേ​ട്ട​ക്കാ​ർ. ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് 3-2ന് ​ഒ​ഡീ​ഷ എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. ഒ​ന്പ​തു പോ​യി​ന്‍റു​മാ​യി മും​ബൈ ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി. എ​ട്ടു പോ​യി​ന്‍റു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് 10-ാം സ്ഥാ​ന​ത്താ​ണ്.