ബ്ര​​സീ​​ലി​​യ: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ വെ​​ന​​സ്വേ​​ല​​യ്ക്കും ഉ​​റു​​ഗ്വെ​​യ്ക്കും എ​​തി​​രാ​​യ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കു​​ള്ള ബ്ര​​സീ​​ൽ ടീ​​മി​​ൽ നെ​​യ്മ​​ർ ഇ​​ല്ല.

കാ​​ൽ​​മു​​ട്ടി​​ന്‍റെ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഒ​​രു വ​​ർ​​ഷ​​ത്തി​​ല​​ധി​​കം ക​​ള​​ത്തി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്ന നെ​​യ്മ​​ർ ക​​ഴി​​ഞ്ഞ മാ​​സം അ​​വ​​സാ​​നം സൗ​​ദി ക്ല​​ബ്ബാ​​യ അ​​ൽ ഹി​​ലാലിനുവേ​​ണ്ടി എ​​എ​​ഫ്സി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​ൽ ക​​ളി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, നെ​​യ്മ​​റി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്താ​​തെ​​യാ​​ണ് ബ്ര​​സീ​​ൽ കോ​​ച്ച് ഡോ​​റി​​വ​​ൽ ജൂ​​ണി​​യ​​ർ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചത്.

റ​​യ​​ൽ മാ​​ഡ്രി​​ഡ് താ​​ര​​ങ്ങ​​ളാ​​യ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ, റോ​​ഡ്രി​​ഗൊ, ബാ​​ഴ്സയു​​ടെ വിം​​ഗ​​ർ റാ​​ഫീ​​ഞ്ഞ തു​​ട​​ങ്ങി​​യ മു​​ൻ​​നി​​ര താ​​ര​​ങ്ങ​​ൾ ടീ​​മി​​ലു​​ണ്ട്. അ​​ൽ ന​​സ​​റി​​ന്‍റെ ബെ​​ന്‍റൊ, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ എ​​ഡേ​​ഴ്സ​​ണ്‍, പ​​ൽ​​മീ​​റ​​സി​​ന്‍റെ വെ​​വ​​ർ​​ട്ട​​ണ്‍ എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ കീ​​പ്പ​​ർ​​മാ​​ർ.


15ന് ​​വെ​​ന​​സ്വേ​​ല​​യെ​​യും 20ന് ​​ഉ​​റു​​ഗ്വെ​​യെ​​യും ബ്ര​​സീ​​ൽ നേ​​രി​​ടും. 10 റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ബ്ര​​സീ​​ൽ 16 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്തു​​ണ്ട്. ഉ​​റു​​ഗ്വെ (16) മൂ​​ന്നാ​​മ​​തും വെ​​ന​​സ്വേ​​ല (11) എ​​ട്ടാ​​മ​​തു​​മാ​​ണ്. അ​​ർ​​ജ​​ന്‍റീ​​ന (22), കൊ​​ളം​​ബി​​യ (19) ടീ​​മു​​ക​​ളാ​​ണ് ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളി​​ൽ.