കാ​​​സ​​​ര്‍​ഗോ​​​ഡ്: 29-ാമ​​​ത് സം​​​സ്ഥാ​​​ന റോ​​​ഡ് സൈ​​​ക്ലിം​​​ഗ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ 34 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ട്ട​​​യം ജി​​​ല്ല ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി. 18 പോ​​​യി​​​ന്‍റു​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം റ​​​ണ്ണേ​​​ഴ്‌​​​സ് അ​​​പ്പാ​​​യി. ഇ​​​രി​​​യ​​​ണ്ണി​​​യി​​​ല്‍ ന​​​ട​​​ന്ന ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന്‍റെ സ​​​മാ​​​പ​​​ന​​​സമ്മേ​​​ള​​​നം ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​ര്‍ കെ. ​​​ഇ​​​മ്പ​​​ശേ​​​ഖ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജി​​​ല്ലാ സൈ​​​ക്ലിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി. വി​​​ജ​​​യ​​​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

മു​​​ളി​​​യാ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​വി. മി​​​നി, വാ​​​ര്‍​ഡ് മെം​​​ബ​​​ര്‍ സി. ​​​നാ​​​രാ​​​യ​​​ണി​​​ക്കു​​​ട്ടി, കെ. ​​​വി​​​നോ​​​ദ്, ടി.​​​വി. ബാ​​​ല​​​ന്‍, എ​​​സ്. വി​​​നോ​​​ദ്, കെ. ​​​പ്ര​​​ഭാ​​​ക​​​ര​​​ന്‍, കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍, വി. ​​​വാ​​​സു, കെ.​​​വി. സ​​​ജേ​​​ഷ്, ര​​​ജി​​​ത് കാ​​​ട​​​കം, എ.​​​പി. സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ എം. ​​​അ​​​ച്യു​​​ത​​​ന്‍ സ്വാ​​​ഗ​​​ത​​​വും കെ. ​​​ജ​​​നാ​​​ര്‍​ദ്ദ​​​ന​​​ന്‍ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.


മ​​​ത്സ​​​ര​​​വി​​​ജ​​​യി​​​ക​​​ള്‍ (ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ള്‍ യ​​​ഥാ​​​ക്ര​​​മം): അ​​​ണ്ട​​​ര്‍ 18 ബോ​​​യ്‌​​​സ് -അ​​​വി​​​നാ​​​ശ് ശ്രീ​​​ധ​​​ര്‍ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), എ​​​ന്‍. ആ​​​ദി​​​ത്യ (വ​​​യ​​​നാ​​​ട്), ദേ​​​വ​​​ക് പ്ര​​​ദീ​​​പ് (തൃ​​​ശൂ​​​ര്‍). വു​​​മ​​​ണ്‍ എ​​​ലൈ​​​റ്റ് -അ​​​ല​​​നീ​​​സ് ലി​​​ല്ലി ക്യൂ​​​ബി​​​ലി​​​യോ (എ​​​റ​​​ണാ​​​കു​​​ളം), ജോ​​​സി​​​യ ജോ​​​സ് (കോ​​​ട്ട​​​യം), തെ​​​രേ​​​സ ഫി​​​ലി​​​പ്പ് (കോ​​​ട്ട​​​യം). മെ​​​ന്‍ എ​​​ലൈ​​​റ്റ്-​​​സി. ര​​​ഞ്ജി​​​ത് (കോ​​​ട്ട​​​യം), മു​​​ഹ​​​മ്മ​​​ദ് റോ​​​ഷ​​​ന്‍ (മ​​​ല​​​പ്പു​​​റം), കെ.​​​എ​​​സ്. അ​​​ല​​​ന്‍ (എ​​​റ​​​ണാ​​​കു​​​ളം).