മ​​ഞ്ചേ​​രി: ഇ​​ന്ത്യ​​ൻ മു​​ൻ ഫു​​ട്ബോ​​ള​​ർ അ​​ന​​സ് എ​​ട​​ത്തൊ​​ടി​​ക വി​​ര​​മി​​ച്ചു. സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള​​യി​​ൽ മ​​ല​​പ്പു​​റം എ​​ഫ്സി​​ക്കു​​വേ​​ണ്ടി​​യാ​​ണ് മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ അ​​ന​​സ് അ​​വ​​സാ​​ന​​മാ​​യി ബൂ​​ട്ട​​ണി​​ഞ്ഞ​​ത്. സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള​​യി​​ൽ മ​​ല​​പ്പു​​റം സെ​​മി ഫൈ​​ന​​ലി​​ൽ ഇ​​ടം​​പി​​ടി​​ക്കാ​​തി​​രു​​ന്ന​​തി​​ന്‍റെ പി​​ന്നാ​​ലെ​​യാ​​ണ് അ​​ന​​സി​​ന്‍റെ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​നം.

സ്വ​​ന്തം നാ​​ട്ടി​​ലെ ക്ല​​ബ്ബാ​​യ മ​​ല​​പ്പു​​റം എ​​ഫ്സി​​ക്കു​​വേ​​ണ്ടി ക​​ളി​​ച്ച് പ്ര​​ഫ​​ഷ​​ണ​​ൽ ഫു​​ട്ബോ​​ളി​​നോ​​ടു വി​​ട​​പ​​റ​​യാ​​ൻ സാ​​ധി​​ച്ച​​തി​​ൽ സ​​ന്തു​​ഷ്ട​​നാ​​ണെ​​ന്ന് അ​​ന​​സ് പ​​റ​​ഞ്ഞു.

സെ​​ന്‍റ​​ർ ബാ​​ക്ക് ക​​ളി​​ക്കാ​​ര​​നാ​​യ അ​​ന​​സ്, 2017-19 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി 21 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബൂ​​ട്ട​​ണി​​ഞ്ഞു.


കം​​ബോ​​ഡി​​യ​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം. 17 വ​​ർ​​ഷം നീ​​ണ്ട സീ​​നി​​യ​​ർ പ്ര​​ഫ​​ഷ​​ണ​​ൽ ക​​രി​​യ​​റി​​നാ​​ണ് അ​​ന​​സ് വി​​രാ​​മ​​മി​​ട്ട​​ത്. മു​​പ്പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ അ​​ന​​സ്, ക്ല​​ബ് ത​​ല​​ത്തി​​ൽ 172 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി. 2007ൽ ​​മും​​ബൈ എ​​ഫ്സി​​ക്കുവേ​​ണ്ടി ക​​ളി​​ച്ചാ​​ണ് സീ​​നി​​യ​​ർ ക​​രി​​യ​​റിലേക്കു കടന്ന​​ത്.

തു​​ട​​ർ​​ന്ന് പൂ​​ന, ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സ്, മോ​​ഹ​​ൻ ബ​​ഗാ​​ൻ, ജം​​ഷ​​ഡ്പു​​ർ, കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ്, എ​​ടി​​കെ, ഗോ​​കു​​ലം കേ​​ര​​ള തു​​ട​​ങ്ങി​​യ ക്ല​​ബ്ബു​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യും ക​​ളി​​ച്ചു.