സൂപ്പർ അഫ്ഗാൻ
Friday, September 19, 2025 2:04 AM IST
അബുദാബി: ശ്രീലങ്കയ്ക്ക് എതിരായ ഏഷ്യ കപ്പ് ഗ്രൂപ്പ് ബി ട്വന്റി-20 ക്രിക്കറ്റിൽ അവസാന രണ്ട് ഓവറിൽ 49 റൺസ് അടിച്ച അഫ്ഗാനിസ്ഥാൻ പൊരുതാനുള്ള സ്കോറിൽ.
അവസാന ഓവറിൽ മുഹമ്മദ് നബി അഞ്ച് സിക്സ് പറത്തിയപ്പോൾ അഫ്ഗാന്റെ സ്കോർ 20 ഓവറിൽ 169/8ൽ എത്തി. നബിയാണ് (22 പന്തിൽ 60) ടോപ് സ്കോറർ.
റാഷിദ് ഖാൻ (24), ഇബ്രാഹിം സദ്രാൻ (24) എന്നിവരും പൊരുതി. ലങ്കയുടെ നുവാൻ തുഷാര നാല് ഓവറിൽ 18 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.