സാത്വിക്- ചിരാഗ് മുന്നോട്ട്
Thursday, September 18, 2025 1:39 AM IST
ബെയ്ജിംഗ്: ചൈന മാസ്റ്റേഴ്സ് ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ 750 ബാഡ്മിന്റൺ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചു. മലേഷ്യൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ക്വാർട്ടർ പ്രവേശനം.
അതേസമയം, മിക്സഡ് ഡബിൾസിൽ ധ്രുവ് കപില- തനീഷ ക്രാസ്റ്റോ സഖ്യം ചൈനയുടെ ഫെങ് യാൻ ഷെ-ഹുവാങ് ഡോങ് പിംഗ് സഖ്യത്തോട് 21-19, 21-13 സ്കോറിന് പരാജയപ്പെട്ടു. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും തോൽവിയോടെ പുറത്തായി.
മലേഷ്യൻ ജോഡികളായ ജുനൈദി ആരിഫ്-റോയ് കിംഗ് യാപ്പ് സഖ്യത്തെ 24-22, 21-13 സ്കോറിനാണ് സാത്വിക്- ചിരാഗ് സഖ്യം പരാജയപ്പെടുത്തിയത്. അടുത്ത റൗണ്ടിൽ സാത്വിക്-ചിരാഗ് ജോഡി ചൈനീസ് തായ്പേയിയുടെ ചിയു ഹ്സിയാങ് ചിയേ, വാങ് ചി-ലിൻ സഖ്യത്തെ നേരിടും.