ടോ​​ക്കി​​യോ: 2025 ലോ​​ക അ​​ത്‌​ല​​റ്റി​​ക്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ക്കു നി​​രാ​​ശ​​ദി​​നം. ഇ​​ന്ത്യ​​ക്കാ​​യി മ​​ത്സ​​രി​​ച്ച മ​​ല​​യാ​​ളി ലോം​​ഗ്ജം​​പ് താ​​രം മു​​ര​​ളി ശ്രീ​​ശ​​ങ്ക​​ര്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍​ക്ക് പ്രാ​​ഥ​​മി​​ക റൗ​​ണ്ട് ക​​ട​​ന്നു മു​​ന്നേ​​റാ​​ന്‍ സാ​​ധി​​ച്ചി​​ല്ല.

കാ​​ല്‍​മു​​ട്ടി​​നു പ​​രി​​ക്കേ​​റ്റ് ഒ​​രു വ​​ര്‍​ഷ​​ത്തി​​ല്‍ അ​​ധി​​കം ക​​ള​​ത്തി​​നു പു​​റ​​ത്താ​​യി​​രു​​ന്ന ശ്രീ​​ശ​​ങ്ക​​റി​​ന് ഫൈ​​ന​​ല്‍ യോ​​ഗ്യ​​താ മാ​​ര്‍​ക്ക് ആ​​യ 8.15 മീ​​റ്റ​​ര്‍ ക്ലി​​യ​​ര്‍ ചെ​​യ്യാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. 36 താ​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്ത യോ​​ഗ്യ​​ത​​യി​​ല്‍ 7.78, 7.59, 7.70 എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള പ്ര​​ക​​ട​​ന​​ങ്ങ​​ളു​​മാ​​യി 25-ാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​ന്‍ മാ​​ത്ര​​മേ ശ്രീ​​ശ​​ങ്ക​​റി​​നു ക​​ഴി​​ഞ്ഞു​​ള്ളൂ.


വ​​നി​​ത​​ക​​ളു​​ടെ 3000 മീ​​റ്റ​​ര്‍ സ്റ്റീ​​പ്പി​​ള്‍​ചേ​​സി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി ട്രാ​​ക്കി​​ല്‍ ഇ​​റ​​ങ്ങി​​യ പ​​രു​​ള്‍ ചൗ​​ധ​​രി, അ​​ങ്കി​​ത ധ്യാ​​നി എ​​ന്നി​​വ​​രും ആ​​ദ്യ റൗ​​ണ്ടി​​ല്‍ പു​​റ​​ത്താ​​യി. 9:31.99 സെ​​ക്ക​​ന്‍​ഡു​​മാ​​യി അ​​ങ്കി​​ത ആ​​ദ്യ ഹീ​​റ്റി​​ല്‍ 10-ാമ​​തും 9:22.24 സെ​​ക്ക​​ന്‍​ഡു​​മാ​​യി പ​​രു​​ള്‍ ര​​ണ്ടാം ഹീ​​റ്റി​​ല്‍ ഒ​​മ്പ​​താ​​മ​​തു​​മാ​​ണ് ഫി​​നി​​ഷ് ചെ​​യ്ത​​ത്.

പു​​രു​​ഷ 110 മീ​​റ്റ​​ര്‍ ഹ​​ര്‍​ഡി​​ല്‍​സി​​ല്‍ 13.57 സെ​​ക്ക​​ന്‍​ഡു​​മാ​​യി അ​​ഞ്ചാം ഹീ​​റ്റി​​ല്‍ ആ​​റാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​നേ തേ​​ജ​​സ് ഷി​​ര്‍​സെ​​യ്ക്കു സാ​​ധി​​ച്ചു​​ള്ളൂ.