ദുലീപ് ട്രോഫി സെന്‍ട്രല്‍ സോണിന്
Tuesday, September 16, 2025 2:23 AM IST
ബംഗളൂരു: 2025 ദുലീപ് ട്രോഫി ക്രിക്കറ്റില്‍ സെന്‍ട്രല്‍ സോണ്‍ ചാമ്പ്യന്‍. സൗത്ത് സോണിനെ ആറ് വിക്കറ്റിന് സെന്‍ട്രല്‍ സോണ്‍ കീഴടക്കി.
സ്കോര്‍: സൗത്ത് സോണ്‍ 149, 426. സെന്‍ട്രല്‍ സോണ്‍ 511, 66/4. ആദ്യ ഇന്നിംഗ്സില്‍ 194 റൺസ് നേടുകയും രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്ത സെന്‍ട്രല്‍ സോണിന്റെ യഷ് റാത്തോഡാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സെന്‍ട്രല്‍ സോണിന്റെ ശരത് ജെയിനാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്.