തകര്‍പ്പന്‍ ജോഷ്
Thursday, September 18, 2025 1:39 AM IST
ലക്നോ: ഇന്ത്യ എയ്ക്ക് എതിരായ ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയ എയുടെ ജോഷ് ഫിലിപ്പിന്റെ തകര്‍പ്പന്‍ സെഞ്ചുറി.
ഏഴാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോഷ്, 87 പന്തില്‍ 123 റണ്‍സുമായി പുറത്താകാതെ നിന്നു. 532/6 എന്ന നിലയില്‍ ഓസ്ട്രേലിയ എ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
രണ്ടാംദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ എ, ഒന്നാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എടുത്തു.