സൂപ്പര്‍ 4ന് ലങ്ക, അഫ്ഗാന്
Thursday, September 18, 2025 1:39 AM IST
അബുദാബി: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയില്‍നിന്ന് ആരൊക്കെ സൂപ്പര്‍ ഫോറില്‍ കടക്കുമെന്ന് ഇന്നറിയാം.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഏറ്റുമുട്ടും.
ശ്രീലങ്ക നാലു പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി ബംഗ്ലാദേശാണ് രണ്ടാമത്. രണ്ടു പോയിന്റുള്ള അഫ്ഗാന്, ഇന്നു ജയിച്ചാല്‍ സൂപ്പര്‍ 4ല്‍ പ്രവേശിക്കാം.