അ​ബു​ദാ​ബി: ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഗ്രൂ​പ്പ് ബി​യി​ൽ ത​ങ്ങ​ളു​ടെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന്‍റെ ജീ​വന്മര​ണ പോ​രാ​ട്ടം. അ​ഫ്ഗാ​നി​സ്ഥാ​ന് എ​തി​രേ ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ണ്‍​സ് നേ​ടി.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ത​ൻ​സി​ദ് ഹ​സ​നാ​ണ് (31 പ​ന്തി​ൽ 52) ബം​ഗ്ലാ​ദേ​ശി​ന്‍റെ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. സെ​യ്ഫ് ഹ​സ​ൻ (28 പ​ന്തി​ൽ 30), തൗ​ഹി​ദ് ഹൃ​ദോ​യ് (20 പ​ന്തി​ൽ 26) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.


മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ അ​ഫ്ഗാ​നി​സ്ഥാ​ൻ 15 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 100 റ​ണ്‍​സ് എ​ടു​ത്തു.