കോണ്‍സ്റ്റസ് സെഞ്ചുറി
Wednesday, September 17, 2025 12:48 AM IST
ലക്നോ: ഇന്ത്യ എയ്ക്ക് എതിരായ ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ഓസ്ട്രേലിയ എയ്ക്കു വേണ്ടി ഓപ്പണര്‍ സാം കോണ്‍സ്റ്റസ് സെഞ്ചുറി സ്വന്തമാക്കി.
144 പന്തില്‍ 109 റണ്‍സ് നേടിയ കോണ്‍സ്റ്റസിന്റെ ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് എന്ന നിലയില്‍ ഓസ്ട്രേലിയ എ ആദ്യദിനം ക്രീസ് വിട്ടു. കാംബെല്‍ കെല്ലവെ (88), കൂപ്പര്‍ കനോലി (70) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ഇന്ത്യ എയ്ക്കു വേണ്ടി ഹര്‍ഷ് ദുബെ മൂന്നു വിക്കറ്റ് വീഴ്ത്തി.