ജുറെലിനു സെഞ്ചുറി
Friday, September 19, 2025 2:04 AM IST
ലക്നോ: ഓസ്ട്രേലിയ എയ്ക്ക് എതിരായ ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ എയുടെ ധ്രുവ് ജുറെലിനു സെഞ്ചുറി.
മൂന്നാം ദിനം മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 403 റണ്‍സ് എടുത്തിട്ടുണ്ട്. ഓസ്ട്രേലിയ എ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 532 റണ്‍സ് എടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു.
132 പന്തില്‍ 113 റണ്‍സുമായി ധ്രുവ് ജുറെല്‍ ക്രീസില്‍ തുടരുകയാണ്. ദേവ്ദത്ത് പടിക്കലാണ് (178 പന്തില്‍ 86) കൂട്ടിനുള്ളത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (8) മാത്രമാണ് നിരാശപ്പെടുത്തിയത്. അഭിമന്യു ഈശ്വരന് (44), നാരായണ്‍ ജഗദീശന് (64), സായ് സുദര്ശന് (73) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.