സര്‍വേഷ് ആറാമത്
Wednesday, September 17, 2025 12:48 AM IST
ടോക്കിയോ: 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഇന്നലെ ഇറങ്ങിയ ഏക താരമായ സര്‍വേഷ് കുഷാരെ പുരുഷ ഹൈജംപ് ഫൈനലില്‍ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
2.28 മീറ്ററുമായി മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവച്ചാണ് സര്‍വേഷ് ജംപ്പിറ്റ് വിട്ടത്. 2.31 മീറ്ററിനായി ശ്രമിച്ചെങ്കിലും മൂന്നു ചാട്ടവും പിഴച്ചു.
യോഗ്യതാ റൗണ്ടില്‍ 2.25 ക്ലിയര്‍ ചെയ്തായിരുന്നു സര്‍വേഷ് ഫൈനലിലേക്ക് എത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ഹൈജംപ് താരമാണ് സര്‍വേഷ് കുഷാരെ.