സില്‍വര്‍ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍
Tuesday, September 16, 2025 2:23 AM IST
കോഴിക്കോട്: 17-ാമത് സില്‍വര്‍ ഹില്‍സ് ട്രോഫി ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍, ആതിഥേയരായ സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് എന്നീ ടീമുകള്‍ ജേതാക്കള്‍.
ആണ്‍കുട്ടികളുടെ ഫൈനലില്‍ സില്‍വര്‍ ഹില്‍ 60-57ന് ചെന്നൈ വേലമ്മല്‍ മെട്രിക്കുലേഷന്‍ എച്ച്എസ്എസിനെ കീഴടക്കി. പെണ്‍കുട്ടികളില്‍ കരമടൈയിലെ എസ്വിജിവി മെട്രിക്കുലേഷന്‍ എച്ച്എസ്എസിനെ 66-31നു തോല്‍പ്പിച്ചാണ് പ്രൊവിഡന്‍സ് ട്രോഫി നേടിയത്.