ആദിത്യക്ക് ഏഴു വിക്കറ്റ്
Friday, October 11, 2024 12:45 AM IST
തിരുവനന്തപുരം: അണ്ടർ 19 വിനു മങ്കാദ് ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ ആദിത്യ ബൈജുവിന് ഏഴു വിക്കറ്റ്. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിലാണ് ആദിത്യ ഏഴു വിക്കറ്റ് സ്വന്തമാക്കിയത്.
വിനു മങ്കാദ് ട്രോഫിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്നാണ് കോട്ടയം കുമരകം സ്വദേശിയായ ആദിത്യയുടേത്. അതേസമയം, മത്സരത്തിൽ കേരളം 131 റൺസിന്റെ തോൽവി വഴങ്ങി.