വിൻഡീസ് വനിതകൾക്കു രണ്ടാം ജയം
Friday, October 11, 2024 12:45 AM IST
ഷാർജ: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനു രണ്ടാം ജയം. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിനു വിൻഡീസ് കീഴടക്കി.
43 പന്ത് ബാക്കിനിൽക്കേയായിരുന്നു വിൻഡീസിന്റെ ജയം. സ്കോർ: ബംഗ്ലാദേശ് 20 ഓവറിൽ 103/8. വിൻഡീസ് 12.5 ഓവറിൽ 104/2.