മു​​ൾ​​ട്ടാ​​ൻ: പാ​​ക്കി​​സ്ഥാ​​നെ​​തി​​രായ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇം​​ഗ്ലീ​​ഷ് താ​​രം ജോ ​​റൂ​​ട്ടി​​ന്‍റെ മി​​ന്നും സെ​​ഞ്ചു​​റി. 176 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ൽ​​ക്കു​​ന്ന ജോ ​​റൂ​​ട്ടി​​ന്‍റെ​​യും 141 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ തു​​ട​​രു​​ന്ന ഹാ​​രി ബ്രൂ​​ക്കി​​ന്‍റെ​​യും മി​​ക​​വി​​ൽ മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഇം​​ഗ്ല​​ണ്ട് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 492 റ​​ണ്‍​സ് എ​​ടു​​ത്തു.

നാ​​ലാം വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 243 റ​​ണ്‍​സി​​ന്‍റെ അ​​ഭേ​​ദ്യ​​മാ​​യ കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. പാ​​ക്കി​​സ്ഥാ​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 556ൽ ​​അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു.

ഇം​​ഗ്ലീ​​ഷ് ഇ​​തി​​ഹാ​​സം

ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇം​​ഗ്ല​​ണ്ടി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടു​​ന്ന താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡ് ജോ ​​റൂ​​ട്ട് സ്വ​​ന്ത​​മാ​​ക്കി. അ​​ലി​​സ്റ്റ​​ർ കു​​ക്കി​​ന്‍റെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന 12,472 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​ന്ന​​ലെ റൂ​​ട്ട് മ​​റി​​ക​​ട​​ന്നു.


വ്യ​​ക്തി​​ഗ​​ത സ്കോ​​ർ 71ൽ ​​എ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു റൂ​​ട്ട് റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. ഇ​​ന്ന​​ലെ പി​​റ​​ന്ന​​ത് റൂ​​ട്ടി​​ന്‍റെ 35-ാം ടെ​​സ്റ്റ് സെ​​ഞ്ചു​​റി​​യാ​​ണ്. ലോ​​ക​​ത്തി​​ൽ ടെ​​സ്റ്റ് റ​​ണ്‍ വേ​​ട്ട​​യി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (15,921), റി​​ക്കി പോ​​ണ്ടിം​​ഗ് (13,378), ജാ​​ക് കാ​​ലി​​സ് (13,289), രാ​​ഹു​​ൽ ദ്രാ​​വി​​ഡ് (13,288) എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് റൂ​​ട്ടി​​നു മു​​ന്നി​​ൽ ഇ​​നി​​യു​​ള്ള​​ത്.