സൂപ്പർ ലീഗ് ഉപേക്ഷിച്ചു
Thursday, October 10, 2024 1:34 AM IST
കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഇന്നലെ നടക്കേണ്ടിയിരുന്ന മലപ്പുറം എഫ്സിയും ഫോഴ്സ കൊച്ചി എഫ്സിയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു.
മൈതാനം മത്സരയോഗ്യമല്ലെന്ന കാരണത്താലാണ് കളി ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമും പോയിന്റ് പങ്കുവച്ചു.