ഗസ് അറ്റ്കിൻസണിനു സെഞ്ചുറി
Saturday, August 31, 2024 1:30 AM IST
ലണ്ടൻ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ എട്ടാം നന്പറിലെത്തിയ ഇംഗ്ലീഷ് പേസ് ഓൾറൗണ്ടർ ഗസ് അറ്റ്കിൻസണിനു സെഞ്ചുറി, 115 പന്തിൽ 118 റണ്‍സ്.
ലോഡ്സിൽ അഞ്ച് വിക്കറ്റ്, ഒരു ടെസ്റ്റിൽ 10 വിക്കറ്റ്, സെഞ്ചുറി എന്നിങ്ങനെ മൂന്നു നേട്ടവും അതിവേഗത്തിൽ (നാല് ഇന്നിംഗ്സിൽ) സ്വന്തമാക്കുന്ന താരമായി അറ്റ്കിൻസണ്. ജോ റൂട്ടിന്റെ (143) സെഞ്ചുറിക്കു പിന്നാലെയായിരുന്നു ഗസ് അറ്റ്കിൻസണിന്റെ ശതകം.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 427ൽ അവസാനിച്ചു. ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ശ്രീലങ്കയ്ക്ക് 10 ഓവറിൽ 35 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു.