വനിതാ ട്വന്റി-20 ലോകകപ്പ് യുഎഇയിൽ
Wednesday, August 21, 2024 12:45 AM IST
ദുബായ്: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ബംഗ്ലാദേശിൽനിന്ന് യുഎഇയിലേക്കു മാറ്റി. ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന്റെ പേരിൽ ഐസിസിയുടേതാണ് നടപടി.
ഇന്ത്യയിൽവച്ചു നടത്താമെന്ന് ഐസിസി അറിയിച്ചെങ്കിലും ബിസിസിഐ അതു നിരസിച്ചു. 2021 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് നടത്തിയ യുഎഇക്ക് അവസാനം നറുക്കു വീഴുകയായിരുന്നു. ഒക്ടോബർ മൂന്നു മുതൽ 20വരെയാണ് 2024 വനിതാ ട്വന്റി-20 ലോകകപ്പ്.