സെന്റ് എഫ്രേംസും പ്രൊവിഡന്‍സും ജേതാക്കൾ
Tuesday, August 20, 2024 12:54 AM IST
കൊച്ചി: 37-ാമത് ഫാ. ഫ്രാന്‍സിസ് സാലസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനവും സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ പ്രൊവിഡന്‍സ് ജിഎച്ച്എസ്എസ് കോഴിക്കോടും ജേതാക്കളായി.
ജൂണിയര്‍ ബോയ്സ് വിഭാഗത്തില്‍ ചോയ്സ് സ്കൂൾ തൃപ്പൂണിത്തുറയും ജൂണിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സെന്റ് തെരാസാസ് സ്കൂൾ എറണാകുളവും വിജയികളായി. ഫൈനലിൽ സെന്റ് എഫ്രേംസ് 42-10ന് ഗവ. ബോയ്സ് എച്ച്എസ്എസ് കുന്നംകുളത്തെ തോൽപ്പിച്ചാണ് ട്രോഫി നിലനിർത്തിയത്. പെൺകുട്ടികളുടെ ഫൈനലിൽ പ്രൊവിഡൻസ് എച്ച്എസ്എസ് 81-65ന് ഹോളി ക്രോസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് തൂത്തുക്കുടിയെ പരാജയപ്പെടുത്തി.
ഫാ. പൗലോസ് കിടങ്ങേന് സമ്മാനദാനം നിര്‍വഹിച്ചു. എസ്എച്ച് പ്രൊവിന്‍സ് വികാര്‍ പ്രൊവിന്‍ഷല്‍ ഫാ. മാത്യു കോയിക്കര, രാജഗിരി എച്ച്എസ്എസ് പ്രിന്‍സിപ്പൽ ഫാ. ടോമി കൊച്ചെല്ലിഞ്ഞക്കല്, ബ്രദര്‍ ആല്ബിന്, സീനിയര്‍ കോഓര്‍ഡിനേറ്റര്‍ കെ.എ. ജോസ്, എല്‍പിഎസ് പ്രധാനാധ്യാപിക മരിയ സക്കറിയ, പിടിഎ പ്രസിഡന്റ് രാജീവ്, എംപിടിഎ പ്രസിഡന്റ് സിനിമോള്‍ തോമസ്, സി.വി. സണ്ണി, എസ്. വിജയകുമാര്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.