ഹോക്കിയിൽ ഇന്ത്യക്ക് തോൽവി
Thursday, August 1, 2024 11:33 PM IST
പാരീസ്: ഒളിന്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ പരാജയമറിയാതെയുള്ള കുതിപ്പ് ബെൽജിയം തകർത്തു. പൂൾ ബിയിലെ നാലാം മത്സരത്തിൽ ഇന്ത്യയെ ബെൽജിയം 2-1ന് തോൽപ്പിച്ചു. മുന്നിൽനിന്ന ശേഷമാണ് ഇന്ത്യ യുടെ തോൽവി.
ഇന്ത്യ നേരത്തെതന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കിയിരുന്നു. നാലു കളിയിൽ ഏഴു പോയിന്റാണ് ഇന്ത്യക്ക്. നാലു ജയവുമായി ബെൽജിയമാണ് ഒന്നാമത്.