ലൗസ് അറ്റാക്ക്
Monday, July 15, 2024 2:09 AM IST
യുവേഫ യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ചാന്പ്യൻഷിപ്പുകൾക്കു പര്യവസാനം. 2024 യൂറോ, കോപ്പ പോരാട്ടങ്ങളിൽ ഏറ്റവും അപകടകാരിയായ ആക്രമണകാരി ആരായിരുന്നു...? ഈ അക്ഷരങ്ങൾക്കു മഷിപുരളുന്പോൾ യൂറോ കപ്പിനായി ഇംഗ്ലണ്ടും സ്പെയിനും തമ്മിലും കോപ്പയ്ക്കായി അർജന്റീനയും കൊളംബിയയും തമ്മിലുമുള്ള ഫൈനലുകൾമാത്രമാണ് അവശേഷിച്ചത്.
ഒന്നിച്ചു കൊടിയിറങ്ങുന്ന യൂറോ, കോപ്പ പോരാട്ടങ്ങളിലായി എതിരാളികളിൽ ഏറ്റവും നാശംവിതച്ചത് ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം; അർജന്റീനയുടെ ലൗതാരൊ മാർട്ടിനെസ്. കോപ്പ ഫൈനലിനു മുന്പുവരെയായി നാലു ഗോളായിരുന്നു ലൗതാരൊ മാർട്ടിനെസ് നേടിയത്. അതാകട്ടെ വെറും 198 മിനിറ്റ് മാത്രം മൈതാനത്ത് ചെലവഴിച്ചായിരുന്നു... എട്ട് ഷോട്ടാണ് ലൗതാരൊ മാർട്ടിനെസ് പായിച്ചത്. അതിൽ ഏഴ് എണ്ണം ഓൾ ടാർഗറ്റ് ആയിരുന്നു. മാർട്ടിനെസിന്റെ എക്സ്പെറ്റഡ് ഗോൾ റേറ്റ് (xG) 2.91 ആണ്. ഗോൾ കണ്‍വേർഷൻ ശതമാനം 50ഉം.