എറണാകുളം ജേതാക്കള്‍
Saturday, July 13, 2024 12:56 AM IST
കോഴിക്കോട്: സംസ്ഥാന ജൂണിയര്‍ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജേതാക്കളായി.
ഫൈനലിൽ കണ്ണൂരിനെ ടൈബേക്കറില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല.
മികച്ച താരമായി എറണാകുളത്തിന്റെ ഭാഗ്യ വിനോദിനെ തെരഞ്ഞെടുത്തു. മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ ട്രോഫികൾ വിതരണം ചെയ്തു.