ടീം റീബൗണ്ട് കോണ്‍ക്ലേവ് കൊച്ചിയിൽ
Friday, July 12, 2024 1:24 AM IST
കോട്ടയം: ബാസ്കറ്റ്ബോൾ മുൻ കളിക്കാരുടെ കൂട്ടായ്മയായ ടീം റീബൗണ്ട് ഏഴാമത് കോണ്‍ക്ലേവ് 13, 14 തീയതികളിൽ കൊച്ചി കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിൽ നടക്കും.
സ്വാമി നടേശാനന്ദ സരസ്വതി (ഒളിന്പ്യൻ എൻ. അമർനാഥ്) പങ്കെടുക്കും. എൻ. അമർനാഥ് 1980ലെ മോസ്കോ ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.