മഴ ജയിച്ചു
Sunday, June 16, 2024 12:53 AM IST
ഫ്ളോറിഡ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ അവസാന മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചു.
കാനഡയ്ക്ക് എതിരായ മത്സരമാണ് ടോസ് പോലും ഇടാതെ ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമും പോയിന്റ് പങ്കുവച്ചു. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ ഇതോടെ സമാപിച്ചു. നാല് മത്സരങ്ങളിൽനിന്ന് മൂന്ന് ജയം ഉൾപ്പെടെ ഏഴ് പോയിന്റാണ് രോഹിത് ശർമയ്ക്കും സംഘത്തിനും.
ഇന്ത്യ x അഫ്ഗാൻ
സൂപ്പർ എട്ട് പൂൾ എയിൽ അഫ്ഗാനിസ്ഥാന് എതിരേയാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പ് സിയിൽനിന്നാണ് അഫ്ഗാൻ സൂപ്പർ എട്ടിലേക്ക് എത്തിയത്. ഈ മാസം 20ന് ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ഇന്ത്യ x അഫ്ഗാൻ സൂപ്പർ എട്ട് മത്സരം.