സബലെങ്ക പ്രീക്വാർട്ടറിൽ
Sunday, June 2, 2024 1:17 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരം ബെലാറൂസിന്റെ അരീന സബലെങ്ക പ്രീക്വാർട്ടറിൽ.
സ്പെയിനിന്റെ പൗല ബഡോസയെ നേരിട്ടുള്ള സെറ്റുകൾക്ക് സബലെങ്ക തോൽപ്പിച്ചു. സ്കോർ: 7-5, 6-1. നാലാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിനയും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ബാലാജി മൂന്നാം റൗണ്ടിൽ
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ശ്രീറാം ബാലാജി-മെക്സിക്കോയുടെ മിഗ്വേൽ വറെല്ല സഖ്യം മൂന്നാം റൗണ്ടിൽ ഇടം നേടി. രണ്ടാം റൗണ്ടിൽ ഫ്രാൻസിന്റെ ഡാൻ അഡെഡ്-തിയൊ അരിബാഗ് കൂട്ടുകെട്ടിനെയാണ് ബാലാജി സഖ്യം തോൽപ്പിച്ചത്. സ്കോർ: 6-4, 3-6, 6-2.