ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന് ഞാ​​യ​​റാ​​ഴ്ച തു​​ട​​ക്കം കു​​റി​​ക്കും. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യമ​​ത്സ​​രം ജൂ​​ണ്‍ അ​​ഞ്ചി​​ന് അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ​​യാ​​ണ്. അ​​തി​​നു മു​​ന്പാ​​യി ഒ​​രു സ​​ന്നാ​​ഹമ​​ത്സ​​രം ഇ​​ന്ത്യ ക​​ളി​​ക്കും. നാ​​ളെ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ​​യാ​​ണ് സ​​ന്നാ​​ഹ മ​​ത്സ​​രം.

ന്യൂ​​യോ​​ർ​​ക്കി​​ലെ ഈ​​സ്റ്റ് മെ​​ഡോ​​യി​​ലു​​ള്ള ന​​സാ​​വു കൗ​​ണ്ടി ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ പ്രാ​​ദേ​​ശി​​ക സ​​മ​​യം രാ​​വി​​ലെ 10.30നാ​​ണ് ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് പോ​​രാ​​ട്ടം. അ​​താ​​യ​​ത്, ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 8.00ന്. ​​ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ൻ എ​​ങ്ങ​​നെ​​യാ​​യി​​രി​​ക്കും എ​​ന്ന​​തി​​നാ​​യാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പ്. സ​​ഞ്ജു സാം​​സ​​ണ്‍ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​റി​​യാ​​നു​​ള്ള ആ​​കാം​​ക്ഷ​​യി​​ലാ​​ണ് മ​​ല​​യാ​​ളി ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ.

കോ​​ഹ്‌​ലി ​ഓ​​പ്പ​​ണിം​​ഗ്

ഐ​​പി​​എ​​ൽ 2024ൽ ​​ടോ​​പ് സ്കോ​​റ​​ർ വി​​രാ​​ട് കോ​​ഹ്‌​ലി ​ആ​​യി​​രു​​ന്നു, 15 ഇ​​ന്നിം​​ഗ്സി​​ൽ 741 റ​​ണ്‍​സ്. സ​​മാ​​നരീ​​തി​​യി​​ൽ കോ​​ഹ്‌​ലി ​ഓ​​പ്പ​​ണിം​​ഗി​​ന് ഇ​​റ​​ങ്ങി​​യാ​​ൽ യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ പു​​റ​​ത്ത് ഇ​​രി​​ക്കേ​​ണ്ടി​​വ​​രും; രോ​​ഹി​​ത് ശ​​ർ​​മ-​​കോ​​ഹ്‌​ലി ​കൂ​​ട്ടു​​കെ​​ട്ട് ഇ​​ന്നിം​​ഗ്സ് ഓ​​പ്പ​​ണ്‍ ചെ​​യ്യും. അ​​തേ​​സ​​മ​​യം, കോ​​ഹ്‌​ലി​​യെ മൂ​​ന്നാം ന​​ന്പ​​റി​​ൽ പ​​രീ​​ക്ഷി​​ക്കാനും യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​നെ ഓ​​പ്പ​​ണ​​റാ​​ക്കാ​​നും ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് ശ്ര​​മി​​ച്ചാ​​ൽ അ​​ഞ്ചാം ന​​ന്പ​​റി​​നാ​​യി സ​​ഞ്ജു​​വും ഋ​​ഷ​​ഭ് പ​​ന്തും ത​​മ്മി​​ൽ മ​​ത്സ​​രി​​ക്കേ​​ണ്ടി​​വ​​രും. മ​​ധ്യ​​നി​​ര​​യി​​ലേ​​ക്കാ​​ണ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തെ​​ന്നാ​​ണ് ബി​​സി​​സി​​ഐ സെ​​ല​​ക്ട​​ർ അ​​ജി​​ത് അ​​ഗാ​​ർ​​ക്ക​​ർ ടീം ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

സ​​ഞ്ജു മൂ​​ന്നാം ന​​ന്പ​​റി​​ൽ എ​​ത്തി​​യാ​​ൽ ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ അ​​ഞ്ചാം ന​​ന്പ​​റി​​ന് ഭീ​​ഷ​​ണി​​യു​​ണ്ട്. കാ​​ര​​ണം, ര​​ണ്ട് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ​​മാ​​ർ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലെ​​ത്തി​​യാ​​ൽ ബൗ​​ളിം​​ഗ് ഓ​​പ്ഷ​​ൻ കു​​റ​​യും.

ഹാ​​ർ​​ദി​​ക് & ബൗ​​ളിം​​ഗ്

വൈ​​സ് ക്യാ​​പ്റ്റ​​ൻ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ 11 അം​​ഗ സം​​ഘ​​ത്തി​​ൽ ഉ​​ണ്ടാ​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണ്. അ​​താ​​യ​​ത്, ആ​​റാം ന​​ന്പ​​റി​​ൽ ഹാ​​ർ​​ദി​​ക് എ​​ത്തും. ജ​​സ്പ്രീ​​ത് ബും​​റ, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം പേ​​സ് ഓ​​പ്ഷ​​നാ​​യി ഹാ​​ർ​​ദി​​ക്കി​​നെ​​യും ഉ​​പ​​യോ​​ഗി​​ക്കാം. പി​​ച്ച് പൂ​​ർ​​ണ​​മാ​​യി സ്പി​​ൻ അ​​നു​​കൂ​​ല​​മ​​ല്ലെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ​​രി​​ഗ​​ണി​​ച്ചാ​​ൽ ശി​​വം ദു​​ബെ​​യ്ക്കും അ​​വ​​സ​​രം ഒ​​രു​​ങ്ങും. മ​​ധ്യ​​നി​​ര ബാ​​റ്റിം​​ഗി​​ന് അ​​തോ​​ടെ ക​​രു​​ത്താ​​കും. ദു​​ബെ​​യു​​ടെ മീ​​ഡി​​യം പേ​​സ് ബൗ​​ളിം​​ഗും ഉ​​പ​​യോ​​ഗി​​ക്കാം. സ്പി​​ൻ ഓ​​ൾ​​റൗ​​ണ്ട​​റാ​​യി ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, അ​​ക്സ​​ർ പ​​ട്ടേ​​ൽ എ​​ന്നി​​വ​​രി​​ൽ ഒ​​രാ​​ളെ​​യും ഫു​​ൾ സ്പി​​ന്ന​​റാ​​യി കു​​ൽ​​ദീ​​പ് യാ​​ദ​​വ്, യു​​സ്‌​വേ​​ന്ദ്ര ച​​ഹ​​ൽ എ​​ന്നി​​വ​​രി​​ൽ ഒ​​രാ​​ളെ​​യും പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താം.

ദു​​ബെ​​യെ പു​​റ​​ത്തിരു​​ത്തി​​യാ​​ൽ ജ​​ഡേ​​ജ​​യ്ക്കും അ​​ക്സ​​ർ പ​​ട്ടേ​​ലി​​നും ഒ​​ന്നി​​ച്ച് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ എ​​ത്താ​​നു​​ള്ള അ​​വ​​സ​​ര​​വു​​മു​​ണ്ട്.

ഇ​​ന്ത്യ​​യു​​ടെ ഡ്രീം ​​ഇ​​ല​​വ​​ൻ: രോ​​ഹി​​ത് ശ​​ർ​​മ, വി​​രാ​​ട് കോ​​ഹ്‌​ലി, ​സ​​ഞ്ജു സാം​​സ​​ണ്‍, സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ്, ഋ​​ഷ​​ഭ് പ​​ന്ത്, ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, അ​​ക്സ​​ർ പ​​ട്ടേ​​ൽ/​​ശി​​വം ദു​​ബെ, ജ​​സ്പ്രീ​​ത് ബും​​റ, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, കു​​ൽ​​ദീ​​പ് യാ​​ദ​​വ്/​​യു​​സ്‌​വേ​​ന്ദ്ര ച​​ഹ​​ൽ.


No 1 ​ഇ​​ന്ത്യ

ദു​​ബാ​​യ്: ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ടീ​​മാ​​യി ഇ​​ന്ത്യ തു​​ട​​രും. ജൂ​​ണ്‍ ര​​ണ്ട് മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു മു​​ന്പ് ഐ​​സി​​സി പ്ര​​ഖ്യാ​​പി​​ച്ച റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. 264 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റാ​​ണ് ഇ​​ന്ത്യ​​ക്ക്. ഓ​​സ്ട്രേ​​ലി​​യ​​യാ​​ണ് (257) ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ര​​ണ്ട് സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് നാ​​ലി​​ലെ​​ത്തി​​യ​​താ​​ണ് ശ്ര​​ദ്ധേ​​യം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രി​​യ​​താ​​ണ് വി​​ൻ​​ഡീ​​സി​​ന്‍റെ റാ​​ങ്കിം​​ഗ് മെ​​ച്ച​​പ്പെ​​ടാ​​ൻ കാ​​ര​​ണം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മൂ​​ന്ന് സ്ഥാ​​നം നഷ്ടപ്പെട്ട് ഏ​​ഴി​​ലാ​​ണ്.
ന്യൂ​​സി​​ല​​ൻ​​ഡ്, പാ​​ക്കി​​സ്ഥാ​​ൻ ടീ​​മു​​ക​​ളാ​​ണ് അ​​ഞ്ചും ആ​​റും സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

മൂ​​ന്നാം ന​​ന്പ​​റിൽ സ​​ഞ്ജു

മൂ​​ന്നാം ന​​ന്പ​​റി​​ൽ സ​​ഞ്ജു​​വി​​നെ ഇ​​റ​​ക്ക​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യം ക്രി​​ക്ക​​റ്റ് നി​​രീ​​ക്ഷ​​ക​​ർ ഇ​​തി​​നോ​​ട​​കം മു​​ന്നോ​​ട്ടു​​ വ​​ച്ചി​​ട്ടു​​ണ്ട്. 2024 ഐ​​പി​​എ​​ല്ലി​​ലെ മി​​ന്നും ബാ​​റ്റിം​​ഗി​​ലൂ​​ടെ​​യാ​​ണ് സ​​ഞ്ജു ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഇ​​ടം​​ നേ​​ടി​​യ​​ത്. ഐ​​പി​​എ​​ല്ലി​​ൽ മൂ​​ന്നാം ന​​ന്പ​​റി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ച​​ത് സ​​ഞ്ജു​​വാ​​യി​​രു​​ന്നു.

മൂ​​ന്നാം ന​​ന്പ​​റി​​ൽ സ​​ഞ്ജു​​വി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യും മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ രാ​​ഹു​​ൽ ദ്രാ​​വി​​ഡും തീ​​രു​​മാ​​നി​​ച്ചാ​​ൽ ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രും. ഇ​​ന്ത്യ​​ക്കാ​​യി 25 ട്വ​​ന്‍റി-20 ക​​ളി​​ച്ച സ​​ഞ്ജു 22 ഇ​​ന്നിം​​ഗ്സി​​ൽ നി​​ന്ന് 374 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ട്. അ​​തി​​ൽ ഒ​​രു ത​​വ​​ണ മാ​​ത്ര​​മാ​​ണ് മൂ​​ന്നാം ന​​ന്പ​​റി​​ൽ ഇ​​റ​​ങ്ങി​​യ​​ത്. 2021ൽ ​​കൊ​​ളം​​ബോ​​യി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ മൂ​​ന്നാം ന​​ന്പ​​റി​​ൽ ക്രീ​​സി​​ലെ​​ത്തി​​യ സ​​ഞ്ജു 20 പ​​ന്തി​​ൽ 27 റ​​ണ്‍​സ് നേ​​ടി.

മൂ​​ന്നാം ന​​ന്പ​​റി​​ൽ ഇ​​റ​​ങ്ങാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള മ​​റ്റൊ​​രു ബാ​​റ്റ​​ർ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വാ​​ണ്. ഐ​​പി​​എ​​ല്ലി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നു​​വേ​​ണ്ടി സൂ​​ര്യ​​കു​​മാ​​ർ മൂ​​ന്നാം ന​​ന്പ​​റി​​ലാ​​യി​​രു​​ന്നു ക​​ളി​​ച്ച​​ത്. എ​​ന്നാ​​ൽ, ഇ​​ന്ത്യ​​ക്കാ​​യി അ​​സാ​​നം ക​​ളി​​ച്ച ഏ​​ഴ് ഇ​​ന്നിം​​ഗ്സി​​ലും സൂ​​ര്യ​​കു​​മാ​​ർ നാ​​ലാം ന​​ന്പ​​റി​​ലാ​​യി​​രു​​ന്നു ഇ​​റ​​ങ്ങി​​യ​​ത്. ഈ ​​ഏ​​ഴ് ഇ​​ന്നിം​​ഗ്സി​​നി​​ടെ ര​​ണ്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഒ​​രു സെ​​ഞ്ചു​​റി​​യും സൂ​​ര്യ​​കു​​മാ​​ർ നേ​​ടു​​ക​​യും ചെ​​യ്തു. അ​​താ​​യ​​ത്, മൂ​​ന്നാം ന​​ന്പ​​റി​​ൽ സ​​ഞ്ജു​​വി​​നെ ഇ​​റ​​ക്കി​​യാ​​ൽ നാ​​ലാം ന​​ന്പ​​റാ​​യി സൂ​​ര്യ​​കു​​മാ​​റി​​നെ ഉ​​പ​​യോ​​ഗി​​ക്കാം. ഐ​​പി​​എ​​ൽ 2024 സീ​​സ​​ണി​​ൽ 16 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 531 റ​​ണ്‍​സ് സ​​ഞ്ജു നേ​​ടി​​യ​​ത് മൂ​​ന്നാം ന​​ന്പ​​റാ​​യി എ​​ത്തി​​യാ​​ണ്.