സ്റ്റാ​​വ​​ഞ്ച​​ർ (നോ​​ർ​​വെ): ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ നോ​​ർ​​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ൾ​​സ​​നെ അ​​ട്ടി​​മ​​റി​​ച്ച് ഇ​​ന്ത്യ​​ൻ കൗ​​മാ​​ര ചെ​​സ് സൂ​​പ്പ​​ർ താ​​രം ആ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ. നോ​​ർ​​വെ ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ലാ​​ണ് പ്ര​​ജ്ഞാ​​ന​​ന്ദ കാ​​ൾ​​സ​​നെ അ​​ട്ടി​​മ​​റി​​ച്ച​​ത്. അ​​ഞ്ച് ത​​വ​​ണ ലോ​​കചാ​​ന്പ്യ​​നാ​​യ കാ​​ൾ​​സ​​ന് എ​​തി​​രേ ക്ലാ​​സി​​ക്ക​​ൽ ചെ​​സി​​ൽ പ്ര​​ജ്ഞാ​​ന​​ന്ദ​​യു​​ടെ ആ​​ദ്യ ജ​​യ​​മാ​​ണ്. ജ​​യ​​ത്തോ​​ടെ പ്ര​​ജ്ഞാ​​ന​​ന്ദ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. 5.5 പോ​​യി​​ന്‍റാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്. 37 നീ​​ക്ക​​ത്തി​​ൽ കാ​​ൾ​​സ​​നെ പ്ര​​ജ്ഞാ​​ന​​ന്ദ തോ​​ൽ​​പ്പി​​ച്ചു.


അ​​തേ​​സ​​മ​​യം, പ്ര​​ജ്ഞാ​​ന​​ന്ദ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട കാ​​ൾ​​സ​​ൻ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​നി​​ന്ന് അ​​ഞ്ചി​​ലേ​​ക്ക് പ​​തി​​ച്ചു. അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന (5), ഹി​​കാ​​രു നാ​​കാ​​മു​​റ (4) എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ത്ത്. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ർ. വൈ​​ശാ​​ലി യു​​ക്രെ​​യ്ന്‍റെ അ​​ന്ന മു​​സി​​ചു​​ക്കി​​നെ കീ​​ഴ​​ട​​ക്കി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 5.5 പോ​​യി​​ന്‍റാ​​ണ് പ്ര​​ജ്ഞാ​​ന​​ന്ദ​​യു​​ടെ സ​​ഹോ​​ദ​​രി​​യാ​​യ വൈ​​ശാ​​ലി​​ക്ക്.