സ്പെയിന് ടീം
Tuesday, May 28, 2024 12:36 AM IST
മാഡ്രിഡ്: 2024 യുവേഫ യൂറോ കപ്പ് ഫുട്ബോളിനുള്ള 29 അംഗ സാധ്യതാ ടീമിനെ സ്പെയിന് പ്രഖ്യാപിച്ചു.
കൗമാരവിസ്മയങ്ങളായ ലാമിനെ യാമൽ, പൗ കുബാര്‍സി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ബാഴ്ലോണ താരം ഫെര്‍മിന്‍ ലോപ്പസും റയല്‍ ബെറ്റിസിന്റെ അയോസെ പെരസുമാണ് പുതുമുഖങ്ങൾ. മാര്‍ക്കോ അസെൻസിയോ, ജെറാര്‍ഡ് മൊറേനൊ, സബാരിയ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല.