ല​ണ്ട​ൻ: യൂ​റോ ക​പ്പ് ഫു​ട്ബോ​ളി​നു​ള്ള 33 അം​ഗ താ​ത്കാ​ലി​ക ഇം​ഗ്ല​ണ്ട് ടീ​മി​നെ കോ​ച്ച് ഗാ​ര​ത് സൗ​ത്ത​ഗേ​റ്റ് പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡും ജോ​ർ​ദാ​ൻ ഹെ​ൻ​ഡേ​ഴ്സ​ണും ടീ​മി​ൽ ഇ​ല്ല. എ​ബെ​റെ​ച്ചി ഈ​സെ, മാ​ർ​ക്ക് ഗു​ഹി, കോ​ബി മൈ​നൂ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി.

അ​ഞ്ചു പു​തു​മു​ഖ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ട്ടി​സ് ജോ​ണ്‍​സ്, ജാ​റെ​ൽ ക്വാ​ൻ​സ, ജ​റാ​ദ് ബ്രാ​ന്ത് വെ​യ്റ്റ്, ആ​ദം വാ​ർ​ട്ട​ണ്‍, ജ​യിം​സ് ട്രാ​ഫോ​ർ​ഡ് എ​ന്നി​വ​രാ​ണ് പു​തു​മു​ഖ​ങ്ങ​ൾ. സീ​സ​ണി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ കോ​ൾ പാ​മ​ർ, ആ​ന്‍റ​ണ്‍ ഗോ​ർ​ഡ​ൻ, ഒ​ലി വാ​ട്കി​ൻ​സ് എ​ന്നി​വ​ർ ടീ​മി​ലു​ണ്ട്.