റയൽ ക്ലാസിക്കോ
Tuesday, April 23, 2024 2:36 AM IST
മാഡ്രിഡ്: ഈ സീസണിലെ ഒഫീഷൽ റയൽ മാഡ്രിഡ്-ബാഴ്സലോണ എൽ ക്ലാസിക്കോ പോരാട്ടങ്ങൾ റയൽ മാഡ്രിഡിന്റെ ജയത്തോടെ അവസാനിച്ചു. റയൽ മാഡ്രിഡിന്റെ സാന്റിയാഗോ ബർണാബുവിൽ നടന്ന ലാ ലിഗ ഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായ റയൽ 3-2 ബാഴ്സലോണയെ തോൽപ്പിച്ചു.
ജയത്തോടെ റയൽ 36-ാമത് ലാ ലിഗ കിരീടത്തോട് അടുത്തു. ലീഗിൽ ആറു കളികൾ കൂടി ബാക്കിയിരിക്കേ റയലിന് (81 പോയിന്റ്) രണ്ടാമതുള്ള ബാഴ്സയുമായി 11 പോയിന്റിന്റെ ലീഡായി. എൽ ക്ലാസിക്കോയിൽ റയലിന്റെ തുടർച്ചയായ നാലാം ജയമാണ്.
ബാഴ്സയ്ക്കായി ആന്ദ്രെസ് ക്രിസ്റ്റ്യൻസെൻ (ആറ്), ഫെർമിൻ ലോപ്പസ് (69’) എന്നിവർ ഗോൾ നേടി. വിനീഷ്യസ് ജൂണിയർ (18’ പെനാൽറ്റി), ലൂകാസ് വാസ്ക്വസ് (73’) എന്നിവരാണ് റയലിനായി വലകുലുക്കിയ മറ്റുള്ളവർ. വാസ്ക്വസാണ് രണ്ടു ഗോളിനു വഴിയൊരുക്കിയത്.