ഗുകേഷ് ഒന്നിൽ
Tuesday, April 16, 2024 2:48 AM IST
ടൊറൊന്റോ: 2024 ഫിഡെ ഓപ്പണ്‍ കാൻഡിഡേറ്റ്സ് ചെസിൽ ഇന്ത്യയുടെ കൗമാര താരം ഡി. ഗുകേഷ് വീണ്ടും ഒന്നാം സ്ഥാനത്ത്.
എട്ടാം റൗണ്ടിൽ ഇന്ത്യയുടെ മറ്റൊരു താരമായ വിദിത് ഗുജറാത്തിയെ കീഴടക്കുകയും ഒന്‍പതാം റൗണ്ടിൽ ആർ. പ്രജ്ഞാനന്ദയുമായി സമനിലയിൽ പിരിയുകയും ചെയ്തതോടെയാണിത്. 5.5 പോയിന്റാണ് ഗുകേഷിന്. ഇത്രയും പോയിന്റ് റഷ്യയുടെ ഇയാൻ നിപോംനിഷിക്കും ഉണ്ട്. ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദ (അഞ്ച്) മൂന്നാമതുണ്ട്.