ബഡാ ബഗാൻ
Friday, April 12, 2024 12:22 AM IST
ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് വന്പൻ ജയം. എവേ പോരാട്ടത്തിൽ മോഹൻ ബഗാൻ 4-0ന് ബംഗളൂരു എഫ്സിയെ കീഴടക്കി.
45 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബഗാൻ. ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിയും (47 പോയിന്റ്) മോഹൻ ബഗാനും തമ്മിൽ 15ന് നടക്കുന്ന അവസാന മത്സരം ഇതോടെ ലീഗ് വിന്നേഴ്സ് ഷീൽഡ് ആർക്കെന്ന് നിശ്ചയിക്കും.