ജം​ഷ​ഡ്പു​ര്‍: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ 2023-24 സീ​സ​ണി​ലും കേ​ര​ള ബ്ലാ​സ്റ്റേ​​ഴ്‌​സ് എ​ഫ്‌​സി പ്ലേ ​ഓ​ഫ് ക​ളി​ക്കും. ഇ​ന്ന​ലെ ന​ട​ന്ന എ​വേ പോ​രാ​ട്ട​ത്തി​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യെ 1-1ന് ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സ​മ​നി​ല​യി​ല്‍ ത​ള​ച്ച​തോ​ടെ​യാ​ണി​ത്. സ​മ​നി​ല​യോ​ടെ ലീ​ഗ് പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​ദ്യ ആ​റ് സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യു​മെ​ന്ന് ഉ​റ​പ്പാ​യി.

എ​വേ പോ​രാ​ട്ട​ത്തി​ല്‍ 23-ാം മി​നി​റ്റി​ല്‍ ദി​മി​ത്രി​യോ​സ് ഡ​യ​മാ​ന്‍റ​കോ​സി​ന്‍റെ ഗോ​ളി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ലീ​ഡ് നേ​ടി. എ​ന്നാ​ല്‍, 45-ാം മി​നി​റ്റി​ല്‍ ജാ​വി​യ​ര്‍ സൊ​റ്റി​രി​യൊ​യു​ടെ ഗോ​ളി​ല്‍ ആ​തി​ഥേ​യ​ര്‍ സ​മ​നി​ല​യി​ല്‍ എ​ത്തി. തു​ട​ര്‍​ന്ന് ര​ണ്ടാം പ​കു​തി​യി​ല്‍ ലീ​ഡ് നേ​ടാ​ന്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. 15 ഷോ​ട്ടു​ക​ളാ​ണ് കേ​ര​ള സം​ഘം ജം​ഷ​ഡ്പു​ര്‍ ഗോ​ള്‍ മു​ഖ​ത്ത് തൊ​ടു​ത്ത​ത്. അ​തി​ല്‍ ര​ണ്ട് എ​ണ്ണം മാ​ത്ര​മാ​യി​രു​ന്നു ഓ​ണ്‍ ടാ​ര്‍​ഗ​റ്റ്. മ​ത്സ​ര​ത്തി​ല്‍ 59 ശ​ത​മാ​നം പ​ന്ത് നി​യ​ന്ത്രി​ച്ച​ത് ജം​ഷ​ഡ്പു​ര്‍ ആ​യി​രു​ന്നു.

ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​യും ഒ​ഡീ​ഷ എ​ഫ്‌​സി​യും ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഇ​തോ​ടെ ജം​ഷ​ഡ്പു​രി​ന് എ​തി​രേ സ​മ​നി​ല നേ​ടി​യാ​ലും കേ​ര​ള ബ്ലാസ്റ്റേ​ഴ്‌​സി​ന് ആ​ദ്യ ആ​റ് സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പാ​യി.

ഹാ​ട്രി​ക്ക് പ്ലേ ​ഓ​ഫ്

സെ​ര്‍​ബി​യ​ന്‍ പ​രി​ശീ​ല​ക​ന്‍ ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ചി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഐ​എ​സ്എ​ല്‍ പ്ലേ ​ഓ​ഫി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. ലീ​ഗ് ച​രി​ത്ര​ത്തി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് ത​വ​ണ പ്ലേ ​ഓ​ഫ് ക​ളിക്കുന്നത് ഇതാദ്യമാണ്.


ക​ഴി​ഞ്ഞ സീ​സ​ണി​ലേ​തു​പോ​ലെ പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്. ലീ​ഗ് പോ​യി​ന്‍റ് ടേ​ബി​ളി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ര്‍ നേ​രി​ട്ട് സെ​മി ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റും. തു​ട​ര്‍​ന്ന് മൂ​ന്ന് മു​ത​ല്‍ ആ​റ് വ​രെ സ്ഥാ​ന​ക്കാ​ര്‍ പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ലൂ​ടെ സെ​മി യോ​ഗ്യ​ത​യ്ക്കാ​യി പോ​രാ​ടും. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ല്‍ ക്വി​ക്ക് ഫ്രീ​കി​ക്ക് ഗോ​ളി​ലൂ​ടെ ബം​ഗ​ളൂ​രു എ​ഫ്‌​സി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട് ബ്ലാ​സ്റ്റേ​​ഴ്‌​സ് പു​റ​ത്താ​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

സീ​സ​ണി​ല്‍ ലീ​ഗ് റൗ​ണ്ടി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ന് മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍​കൂ​ടി ശേ​ഷി​ക്കു​ന്നു​ണ്ട്. ഈ​സ്റ്റ് ബം​ഗാ​ളി​ന് എ​തി​രേ ഏ​പ്രി​ല്‍ മൂ​ന്നി​ന് കൊ​ച്ചി​യി​ലാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ അ​ടു​ത്ത മ​ത്സ​രം. ലീ​ഗ് റൗ​ണ്ടി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഈ ​സീ​സ​ണി​ലെ അ​വ​സാ​ന ഹോം ​മ​ത്സ​ര​മാ​ണ​ത്.

ISL പോയിന്‍റ്

ടീം, ​മ​ത്സ​രം, ജ​യം, സ​മ​നി​ല, തോ​ല്‍​വി, പോ​യി​ന്‍റ്

മും​ബൈ 19 12 5 2 41
ബ​ഗാ​ന്‍ 18 12 3 3 39
ഒ​ഡീ​ഷ 19 10 6 3 36
ഗോ​വ 19 10 6 3 36
ബ്ലാ​സ്‌​റ്റേ​ഴ്‌​സ് 19 9 3 7 30
ബം​ഗ​ളൂ​രു 20 5 7 8 22
ജം​ഷ​ഡ്പു​ര്‍ 20 5 6 9 21
പ​ഞ്ചാ​ബ് 19 5 6 8 21
നോ​ര്‍​ത്ത് ഈ​സ്റ്റ് 19 4 8 7 20
ഈ​സ്റ്റ് ബം​ഗാ​ള്‍ 19 4 6 9 18
ചെ​ന്നൈ​യി​ന്‍ 18 5 3 10 18
ഹൈ​ദ​രാ​ബാ​ദ് 19 1 5 13 8