അന്താരാഷ്ട്ര ക്രിക്കറ്റ് 2012ൽ വെസ്റ്റിൻഡീസിനെതിരേയായിരുന്ന ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 2013ൽ ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരന്പരയിൽ 19 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ഈഡൻ പാർക്കിൽ ഇന്ത്യക്കെതിരേ എട്ട് വിക്കറ്റടക്കം വാഗ്നർ നേട്ടങ്ങൾ തുടർന്നു. എന്നാൽ 2015 ഇംഗ്ലണ്ടിനെതിരേ രണ്ടു മത്സരങ്ങളുടെ പരന്പരയിൽ തെരഞ്ഞെടുത്തില്ല.
അതേ വർഷം തന്നെ ശ്രീലങ്ക പര്യടത്തിൽ തിരിച്ചെത്തി. മികച്ച പ്രകടനം നടത്തി. കിവീസിന്റെ ടെസ്റ്റ് ടീമിൽ സ്ഥിരാംഗമായി. 2019-20ൽ ഐസിസിയുടെ ലോക റാങ്കിംഗിൽ ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനുമായി. ന്യൂസിലൻഡിന്റെ എക്കാലത്തെയും പേസർമാരിൽ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക്റേറ്റിനുടമയണ് - 52.7, റിച്ചാർഡ് ഹാർഡ്ലിയാണ് ഒന്നാമത്.
കരിയർ: ടെസ്റ്റ്: മത്സരം- 64, വിക്കറ്റ്- 260, അഞ്ച് വിക്കറ്റ് നേട്ടം- ഒന്‍പത്, മികച്ച ബൗളിംഗ്-39/7.
ബാറ്റിംഗ്: റണ്‍സ്- 875, ഉയർന്ന സ്കോർ- 66 നോട്ടൗട്ട്.