സിറാജിന് വിശ്രമം
Saturday, February 3, 2024 1:17 AM IST
വിശാഖപട്ടണം: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യൻ സംഘത്തിൽനിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കി.
തുടർച്ചയായുള്ള മത്സരങ്ങളാൽ ക്ഷീണിതനായതിനാലാണ് രണ്ടാം ടെസ്റ്റിനുള്ള ടീമിൽനിന്ന് സിറാജിനെ റിലീസ് ചെയ്യുന്നതെന്ന് ബിസിസിഐ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സിറാജിനു പകരമായി ആവേശ് ഖാൻ ടീമിനൊപ്പം ചേർന്നു.
രാജ്കോട്ടിൽ ഈമാസം 15 മുതൽ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിൽ സിറാജ് തിരിച്ചെത്തുമെന്നും ബിസിസിഐ അറിയിച്ചു.