ഹൈ​​ദ​​രാ​​ബാ​​ദ്: ഇം​​ഗ്ലീ​​ഷ് യു​​വ സ്പി​​ന്ന​​ർ ഷൊ​​യ്ബ് ബ​​ഷീ​​റി​​ന്‍റെ വീ​​സ പ്ര​​ശ്ന​​ത്തി​​നു വി​​രാ​​മം. വീ​​സ പ്ര​​ശ്ന​​ത്തി​​ന്‍റെ പേ​​രി​​ൽ ഇ​​ന്ത്യ​​യി​​ലേ​​ക്ക് എ​​ത്താ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന ഷൊ​​യ്ബ് ബ​​ഷീ​​റി​​നു സ്വ​​ദേ​​ശ​​ത്തേ​​ക്ക് മ​​ട​​ങ്ങേ​​ണ്ടി​​വ​​ന്നി​​രു​​ന്നു.

അ​​ബു​​ദാ​​ബി​​യി​​ൽ ഇം​​ഗ്ല​​ണ്ട് ടീ​​മി​​നൊ​​പ്പം ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ത്ത ബ​​ഷീ​​റി​​ന് ഇ​​ന്ത്യ വീ​​സ താ​​മ​​സി​​പ്പി​​ച്ചു. അ​​തോ​​ടെ യു​​വ​​താ​​ര​​ത്തി​​ന് ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക് മ​​ട​​ങ്ങേ​​ണ്ടി​​വ​​ന്നു. ഇം​​ഗ്ലീ​​ഷ് ക്യാ​​പ്റ്റ​​ൻ ബെ​​ൻ സ്റ്റോ​​ക്സി​​നെ ഇ​​ത് ചൊ​​ടി​​പ്പി​​ച്ചു. പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ടേ​​ണ്ട ക​​ളി​​ക്കാ​​ര​​നാ​​യി​​രു​​ന്നു ഷൊ​​യ്ബ് ബ​​ഷീ​​ർ എ​​ന്നാ​​യി​​രു​​ന്നു സ്റ്റോ​​ക്സി​​ന്‍റെ രൂ​​ക്ഷ പ്ര​​തി​​ക​​ര​​ണം.


എ​​ന്നാ​​ൽ, ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ബ​​ഷീ​​റി​​ന്‍റെ വീ​​സ ശ​​രി​​യാ​​യ​​താ​​യി ഇം​​ഗ്ല​​ണ്ട് ആ​​ൻ​​ഡ് വെ​​യ്ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് അ​​റി​​യി​​ച്ചു. ഇ​​തോ​​ടെ ഈ ​​ആ​​ഴ്ച അ​​വ​​സാ​​നം ബ​​ഷീ​​ർ ഇം​​ഗ്ലീ​​ഷ് ടീ​​മി​​നൊ​​പ്പം ചേ​​രും. വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തു ന​​ട​​ക്കു​​ന്ന ര​​ണ്ടാം ടെ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റാ​​നു​​ള്ള അ​​വ​​സ​​ര​​വും ഷൊ​​യ്ബ് ബ​​ഷീ​​റി​​ന് ഇ​​തോ​​ടെ സാ​​ധ്യ​​മാ​​യി.

ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ ഷൊ​​യ്ബ് ബ​​ഷീ​​ർ വ​​ലം​​കൈ ഓ​​ഫ് സ്പി​​ന്ന​​റാ​​ണ്. ഫ​​സ്റ്റ് ക്ലാ​​സി​​ൽ ആ​​റും ലി​​സ്റ്റ് എ​​യി​​ൽ ഏ​​ഴും മ​​ത്സ​​ര​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ഇ​​തു​​വ​​രെ ക​​ളി​​ച്ച​​ത്.