വനിതകൾക്ക് മിന്നും ജയം
Tuesday, January 16, 2024 10:48 PM IST
റാഞ്ചി: ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളത്തിനു ജയം. ആന്ധ്രപ്രദേശിനെ ആറ് വിക്കറ്റിന് കേരളം തോൽപ്പിച്ചു. സ്കോർ: ആന്ധ്രപ്രദേശ് 256 (49.3). കേരളം 260/4 (48).
കേരളത്തിനായി എസ്. സഞ്ജന 88 പന്തിൽ 92 റണ്‍സുമായി പുറത്താകാതെനിന്ന് വിജയശിൽപ്പിയായി. സഞ്ജനയ്ക്കൊപ്പം അരുന്ധതി റെഡ്ഡിയും (69 പന്തിൽ 64) പുറത്താകാതെനിന്നു.