ഗോ​​ഹ​​ട്ടി: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ സ​​ച്ചി​​ൻ ബേ​​ബി​​യു​​ടെ സെ​​ഞ്ചു​​റി ബ​​ല​​ത്തി​​ൽ ആ​​സാ​​മി​​നെതി​​രേ കേ​​ര​​ളം ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ.

കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ നാ​​ല് ബാ​​റ്റ​​ർ​​മാ​​ർ 50+ സ്കോ​​ർ നേ​​ടി​​യ​​പ്പോ​​ൾ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 419 റ​​ണ്‍​സ് പി​​റ​​ന്നു. തു​​ട​​ർ​​ന്ന് ക്രീ​​സി​​ലെ​​ത്തി​​യ ആ​​സാം ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 14 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്.

148 പ​​ന്തി​​ൽ അ​​ഞ്ച് സി​​ക്സും 16 ഫോ​​റും അ​​ട​​ക്കം 131 റ​​ണ്‍​സ് സ​​ച്ചി​​ൻ ബേ​​ബി സ്വ​​ന്ത​​മാ​​ക്കി. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ രോ​​ഹ​​ൻ കു​​ന്നു​​മ്മ​​ൽ (83), കൃ​​ഷ്ണപ്ര​​സാ​​ദ് (80) എ​​ന്നി​​വ​​ർ ആ​​ദ്യ​​വി​​ക്ക​​റ്റി​​ൽ 133 റ​​ണ്‍​സ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് പി​​രി​​ഞ്ഞ​​ത്.


മൂ​​ന്നാം ന​​ന്പ​​റാ​​യെ​​ത്തി​​യ രോ​​ഹ​​ൻ പ്രേ​​മും (50) അ​​ർ​​ധ​​സെ​​ഞ്ചു​​റി സ്വ​​ന്ത​​മാ​​ക്കി. തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു സ​​ച്ചി​​ൻ ബേ​​ബി​​യു​​ടെ സെ​​ഞ്ചു​​റി ഇ​​ന്നിം​​ഗ്സ്. ആ​​സാ​​മി​​നാ​​യി മു​​ക്താ​​ർ ഹു​​സൈ​​ൻ, രാ​​ഹു​​ൽ സിം​​ഗ് എ​​ന്നി​​വ​​ർ മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​തം സ്വ​​ന്ത​​മാ​​ക്കി.