മ​​ഞ്ചേ​​രി: 47-ാമ​​ത് സം​​സ്ഥാ​​ന ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ എ​​റ​​ണാ​​കു​​ള​​വും തൃ​​ശൂ​​രും ചാ​​ന്പ്യ​ന്മാ​​ർ. വ​​നി​​താ ഫൈ​​ന​​ലി​​ൽ എ​​റ​​ണാ​​കു​​ളം 70-65ന് ​​തൃ​​ശൂ​​രി​​നെ കീ​​ഴ​​ട​​ക്കി. എ​​റ​​ണാ​​കു​​ള​​ത്തി​​നാ​​യി അ​​മാ​​ൻ​​ഡ മ​​രി​​യ റോ​​ച്ച 33ഉം ​​കെ.​​എ. അ​​ഭി​​രാ​​മി 16ഉം ​​ല​​യ മ​​രി​​യ ആ​​ന്‍റ​​ണി 11ഉം ​​പോ​​യി​​ന്‍റ് വീ​​തം സ്വ​​ന്ത​​മാ​​ക്കി.


പു​​രു​​ഷ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ തൃ​​ശൂ​​ർ 70-63ന് ​​കോ​​ട്ട​​യ​​ത്തെ കീ​​ഴ​​ട​​ക്കി ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി. തൃ​​ശൂ​​രി​​നാ​​യി മു​​ഹ​​മ്മ​​ദ് ഇ​​ർ​​ഫാ​​ൻ 26ഉം ​​മു​​ഹ​​മ്മ​​ദ് സ​​ഹ​​ൽ 22ഉം ​​പോ​​യി​​ന്‍റ് വീ​​തം നേ​​ടി.