പോരാട്ടം നാലാം നാളിലേക്ക്
Sunday, December 24, 2023 12:58 AM IST
മുംബൈ: ഇന്ത്യക്കെതിരേയുള്ള ഏക ക്രിക്കറ്റ് ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം ദിവസം കളി നിർത്തുന്പോൾ ഓസ്ട്രേലിയ അഞ്ചു വിക്കറ്റിന് 233 റണ്‍സ് എന്ന നിലയിലാണ്. നിലവിൽ 46 റണ്‍സിന്റെ ലീഡാണ് സന്ദർശകർക്കുള്ളത്.
അന്നാബെൽ സതർലൻഡും (12) ആഷ്ലി ഗാർഡ്നറുമാണ് (ഏഴ്) ക്രീസിൽ. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 406 റണ്‍സിനു പുറത്തായിരുന്നു. ഇതോടെ ഇന്ത്യ 187 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ 219 റണ്‍സായിരുന്നു ഓസ്ട്രേലിയയുടെ സ്കോർ.