ഹൈ​​ദ​​രാ​​ബാ​​ദ്: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​റു മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി വി​​ജ​​യ​​പാ​​ത​​യി​​ൽ തി​​രി​​ച്ചെ​​ത്തി.

ശ്രീ​​നി​​ധി ഡെ​​ക്കാ​​നെ ഒ​​ന്നി​​നെ​​തി​​രേ നാ​​ലു ഗോ​​ളി​​ന് ഗോ​​കു​​ലം തോ​​ൽ​​പ്പി​​ച്ചു. ന​​വം​​ബ​​ർ 13ന് ​​ട്രോ എ​​ഫ്സി​​യെ തോ​​ൽ​​പ്പി​​ച്ച​​ശേ​​ഷം ആ​​റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ര​​ണ്ടു തോ​​ൽ​​വി​​യും നാ​​ലു സ​​മ​​നി​​ല​​യു​​മാ​​യി​​രു​​ന്നു.


ഇ​​ര​​ട്ടഗോ​​ൾ നേ​​ടി​​യ അ​​ല​​ജാ​​ൻ​​ഡ്രോ സാ​​ഞ്ച​​സി​​ന്‍റെ (39’, 52’) മി​​ക​​വാ​​ണ് ശ്രീ​​നി​​ധി​​ക്കെ​​തി​​രേ ഗോ​കു​ല​ത്തി​ന് വ​​ൻ ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. മ​​റ്റു ഗോ​​ളു​​ക​​ൾ നി​​ലി (9’), വി.​​എ​​സ്. ശ്രീ​​ക്കു​​ട്ട​​ൻ (45’) എ​​ന്നി​​വ​​ർ നേ​​ടി. ജ​​യ​​ത്തോ​​ടെ ഗോ​​കു​​ലം 17 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്തെ​​ത്തി.