സ്കൂള്‍ ഗെയിംസ്: തായ്ക്വോണ്ടോയില്‍ കാസര്‍ഗോഡ്
Tuesday, December 5, 2023 12:59 AM IST
കൊച്ചി: സംസ്ഥാന സ്കൂള്‍ ഗെയിംസ് തായ്ക്വോണ്ടോയില്‍ സീനിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ കാസര്‍ഗോഡിന് ഓവറോള്‍ കിരീടം.
എട്ടു സ്വര്‍ണവും ഏഴു വെള്ളിയും ഒമ്പതു വെങ്കലവുമുള്‍പ്പെടെ 70 പോയിന്റുകള്‍ നേടിയാണ് നേട്ടം. 13 സ്വര്‍ണമുള്‍പ്പെടെ 15 മെഡലുകള്‍ നേടിയ തിരുവനന്തപുരം 69 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി. നാലു സ്വര്‍ണമുള്‍പ്പെടെ 57 പോയിന്റുകള്‍ നേടിയ മലപ്പുറമാണ് മൂന്നാമത്.
കോഴിക്കോട് (54), എറണാകുളം (48) ജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. സ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് ഗവ.മോഡല്‍ എച്ച്എസ്എസ് (13) ഓവറോള്‍ ചാമ്പ്യന്മാരായി.
കാസര്‍ഗോഡ് നീലേശ്വരം രാജാസ് ജിഎച്ച്എസ് സ്കൂളാണ് റണ്ണേഴ്സ് അപ്പ് (12). മലപ്പുറം പൊന്നാനി എഴുവാതിരുത്തി ഐഎസ്എസ് എച്ച്എസ്എസ് 11 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായി. സബ്ജൂണിയര്‍ മത്സരങ്ങള്‍ ഇന്നുനടക്കും.
ഗെയിംസിലെ ടേബിള്‍ ടെന്നിസ് മത്സരങ്ങള്‍ കടവന്ത്ര വൈഎംസിഎയില്‍ തുടങ്ങി. മത്സരങ്ങള്‍ ഇന്നും തുടരും. പെണ് വിഭാഗം ക്രിക്കറ്റ് ഫൈനലും ഇന്ന് നടക്കും. സ്കൂള്‍ ഗെയിംസിലെ ഏഴ് ഗ്രൂപ്പ് മത്സരങ്ങളാണ് എറണാകുളത്ത് നടക്കുന്നത്. മത്സരങ്ങള്‍ നാളെ സമാപിക്കും.