കോഹ്ലിക്ക് 100 സെഞ്ചുറി സാധ്യം: ശാസ്ത്രി
Friday, November 17, 2023 2:18 AM IST
മുംബൈ: ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറുടെ 100 അന്താരാഷ് ട്ര സെഞ്ചുറികളെന്ന റിക്കാര്‍ഡ് മറികടക്കാന്‍ വിരാട് കോഹ്ലിക്കു സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി.
ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ സച്ചിന്റെ 49 ഏകദിന സെഞ്ചുറിയെന്ന റിക്കാര്‍ഡ് കടന്ന് 50 സെഞ്ചുറിയിലെത്തിയിരുന്നു. ഈ സെഞ്ചുറിയോടെ കോഹ്ലിയുടെ അന്താരാഷ്ട്ര സെഞ്ചുറികളുടെ എണ്ണം 80 ആയി. തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡിനേക്കാള്‍ 20 എണ്ണം കുറവ്.
“സച്ചിന് തെണ്ടുല്‍ക്കര്‍ 100 സെഞ്ചുറി നേടിയപ്പോള്‍ ആരെങ്കിലും വിചാരിച്ചിട്ടുണ്ടാകുമോ, മറ്റാരെങ്കിലും ഇതിനടുത്തു വരുമെന്ന്? കൂടാതെ, അദ്ദേഹത്തിന് 80 അന്താരാഷ്ട്ര സെഞ്ചുറികളായി. അതില്‍ 50 എണ്ണം ഏകദിന മത്സരത്തില്‍, അത് അദ്ദേഹത്തെ മുന്നിലെത്തിച്ചു.
കോഹ്ലിയെപ്പോലൊരു താരത്തിന് അസാധ്യമായി ഒന്നുമില്ല. അദ്ദേഹത്തിന്റെ അടുത്ത 10 ഇന്നിംഗ്സുകളില്‍നിന്നു മറ്റൊരു അഞ്ച് സെഞ്ചുറികള്കൂടി കണ്ടേക്കാം.’’- ശാസ്ത്രി പറഞ്ഞു.